Questions from പൊതുവിജ്ഞാനം

7691. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

7692. ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?

സർദാർ കെ.എം പണിക്കർ

7693. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

7694. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

7695. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

7696. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

7697. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

7698. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജന്‍

7699. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

7700. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ജലത്തിന്റെ സാന്നിധ്യം

Visitor-3614

Register / Login