Questions from പൊതുവിജ്ഞാനം

341. ഒരു ഇല മാത്രമുള്ള സസ്യം ഏത്?

ചേന

342. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

ശ്രീനാരായണ ഗുരു

343. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം?

1947 ആഗസ്റ്റ് 14

344. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

345. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

346. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്?

സദ്ദാം ഹുസൈൻ- 2006

347. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

ഏഷ്യ

348. കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

349. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

യു.എൻ.ചാർട്ടർ

350. കുരുമുളകിന്‍റെ ജന്മദേശം?

ഇന്ത്യ

Visitor-3625

Register / Login