Questions from പൊതുവിജ്ഞാനം

15101. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

15102. ദക്ഷിണാർത്ഥ കോളത്തിൽ 35° ക്കും 45° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

റോറിംഗ് ഫോർട്ടീസ് (Roaring forties )

15103. ഇസ്രായേലിന്‍റെ തലസ്ഥാനം?

ജറുസലേം

15104. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

15105. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

ഇൻഡോനേഷ്യ

15106. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?

ബാംഗ്ലൂർ

15107. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?

സൂര്യനിൽ നിന്നുള്ള അകലം

15108. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

മെർക്കുറി

15109. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

തൂണക്കടവ്

15110. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

Visitor-3998

Register / Login