Questions from പൊതുവിജ്ഞാനം

13061. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

13062. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി?

ഡി എസ് സേനാനായകെ

13063. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

13064. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

13065. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?

മുസിരിസ്

13066. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

13067. .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം?

ഫിലിം

13068. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

13069. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

തൈക്കാട് അയ്യ

13070. ജനിതക എഞ്ചിനീയറിങ്ങിന്‍റെ പിതാവ്?

പോൾ ബർഗ്

Visitor-3793

Register / Login