12851. ആകാശഗംഗ (ക്ഷീരപഥം) ഏതുതരം ഗ്യാലക്സിക്ക് ഉ ദാഹരണമാണ് ?
ചുഴിയാ കൃതം (സർപ്പിളാകൃതം)
12852. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്?
ജോൺ വൈക്ലിഫ്
12853. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
നാളികേരം
12854. മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]
12855. കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ മുഖപത്രങ്ങള്‍?
സമകാലീന ജനപഥം; കേരളാ കാളിംഗ്
12856. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം?
എത്തോളജി
12857. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?
ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി
12858. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?
ചൈനയിലെ ഗ്രാൻഡ് കനാൽ
12859. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?
കുങ്കുമം
12860. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?
പെരുവണ്ണാമൂഴി