Questions from പൊതുവിജ്ഞാനം

11561. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

11562. ബെന്യാമിന്‍റെ യഥാര്‍ത്ഥ പേര്?

ബെന്നി ഡാനിയേല്‍

11563. ജാതിക്കുമ്മി എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പന്‍

11564. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?

റയോൺ

11565. "ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?

സഹോദരൻ അയ്യപ്പൻ

11566. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?

വൈറ്റ് ഹൗസ്

11567. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

11568. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

11569. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്?

ചിറവാ മൂപ്പൻ

11570. കരയിലെ ഏറ്റവും വലിയ സസ്തനി?

ആഫ്രിക്കൻ ആന

Visitor-3595

Register / Login