Questions from പൊതുവിജ്ഞാനം

11301. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

മാന്നാനം

11302. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?

മെഗാ പാര്‍സെക്

11303. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

11304. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

11305. ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

11306. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

11307. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്?

ത്രിപ്പടിദാനം

11308. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം?

സൈക്ലോസ്പോറിൻ

11309. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

1912

11310. നാലുമണിപ്പൂവ് - ശാസത്രിയ നാമം?

മിറാബിലസ് ജലപ്പ

Visitor-3737

Register / Login