Questions from ഗതാഗതം

1. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )

2. കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ?

റാണി പത്മിനി

3. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?

കൊച്ചി വിമാനത്താവളം

4. കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി?

അദാനിപോർട്സ് (നിര്‍മ്മോണോദ്ഘാടനം നടന്നത്:2015 ഡിസംബർ 5 )

5. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

ടിപ്പു സുൽത്താൻ

6. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?

2006

7. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?

1993 ഫെബ്രുവരി

8. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?

ശ്രീലങ്കൻ എയർവേസ്

9. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?

ജലഗതാഗതം

10. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ?

പി ആർ സുബ്രഹ്മണ്യൻ

Visitor-3228

Register / Login