151. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?
ബാണാസുര സാഗർ അണക്കെട്ട്
152. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?
കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )
153. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
NH 85
154. കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
155. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
ആലപ്പുഴ
156. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
സൈലന്‍റ് വാലി
157. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?
മുകുന്ദപുരം- ത്രിശൂർ ജില്ല
158. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4
159. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
160. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
കെ.കസ്തൂരി രംഗൻ പാനൽ