Questions from കേരളം - ഭൂമിശാസ്ത്രം

141. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

142. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

143. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

144. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?

മംഗള വനം പക്ഷിസങ്കേതം (എർണാകുളം)

145. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?

ജൂൺ- ജൂലൈ

146. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

ഭാരതപ്പുഴ

147. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?

പൊന്നാനി തുറമുഖം

148. ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്?

1975

149. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

150. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

നാഗർഹോൾ ദേശീയോദ്യാനം

Visitor-3639

Register / Login