Questions from കേരളം - ഭൂമിശാസ്ത്രം

121. ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി?

പെരിയാർ

122. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

കരമനയാർ

123. ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യ തുറമുഖം?

പൊന്നാനി തുറമുഖം

124. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)

125. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

തിരുവനന്തപുരം

126. ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?

1978

127. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

128. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4

129. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?

നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986

130. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

കല്ലട നദി- കൊല്ലം

Visitor-3760

Register / Login