Questions from കേരളം - ഭൂമിശാസ്ത്രം

101. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?

ശോകനാശിനിപ്പുഴ

102. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

കാസർകോട് ( 12 നദികൾ)

103. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

104. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

105. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)

106. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

കോരപ്പുഴ

107. ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

108. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

സൈലന്‍റ് വാലി

109. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്?

തിരുവനന്തപുരം - 1929 ൽ

110. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

Visitor-3324

Register / Login