Questions from ആരോഗ്യം

101. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?

പോളിസൈത്തീമിയ (Polycythemia)

102. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?

2014 മാര്‍ച്ച് 27

103. ഏതു രോഗികള്‍ക്കാണ് റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത്

ക്യാന്‍സര്‍

104. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?

പോളിയോ വാക്സിന്‍

105. പെന്‍റാവാലെന്‍റ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?

ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്

106. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?

സൊമാറ്റോട്രോഫിന്‍

107. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത

കണ്ണിനെ

108. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?

വാമനത്വം

109. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

110. കേരളത്തില്‍ അരിവാള്‍രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്?

വയനാട, പാലക്കാട് ജില്ലകളിലെ ആദിവാസികള്‍

Visitor-3012

Register / Login