91. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ
92. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
93. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്?
ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)
94. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം
പ്ലേഗ്
95. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?
പോളിയോ വാക്സിന്‍
96. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവുകുറഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിക്കുന്ന രോഗാവസ്ഥ ഏത്?
ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)
97. ഏറ്റവും സാധാരണമായ വൈറസ് രോഗം
ജലദോഷം
98. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
99. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
100. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?
സോറിയാസിസ്