Questions from മലയാള സാഹിത്യം

761. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

762. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

763. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

764. ചുടല മുത്തു' ഏത് കൃതിയിലെ കഥാപാത്രമാണ്?

തോട്ടിയുടെ മകൻ

765. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്?

എൻ. കൃഷ്ണപിള്ള

766. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)

767. കാവിലെ പാട്ട്' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

768. "നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

769. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

770. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3594

Register / Login