Questions from മലയാള സിനിമ

161. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?

ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )

162. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?

നവലോകം

163. പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

ടി.വി.ചന്ദ്രൻ

164. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?

അടൂർ ഗോപലകൃഷ്ണൻ

165. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

166. വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?

ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും

167. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

മാര്‍ത്താണ്ഡവര്‍മ്മ

168. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?

1921

169. സത്യന്‍റെ യഥാർത്ഥ നാമം?

സത്യനേശൻ നാടാർ

170. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

Visitor-3343

Register / Login