151. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?
അടൂർ ഗോപാലകൃഷ്ണൻ
152. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
153. പ്രസിഡന്റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ സംവിധാനം ചെയ്തത്?
രാമു കാര്യാട്ട്
154. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?
ഗുരു
155. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി?
വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
156. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ?
പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )
157. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?
മനോജ് നൈറ്റ് ശ്യാമളൻ
158. അടൂർ ഭാസിയുടെ യഥാർത്ഥ നാമം?
ഭാസ്കരൻനായർ
159. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം- 1977 ൽ
160. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ )