Questions from മലയാള സിനിമ

1. ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?

ഓപ്പോൾ - 1980 ൽ

2. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?

ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )

3. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

4. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം?

എലിപ്പത്തായം

5. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

6. ഷീലയുടെ യഥാർത്ഥ നാമം?

ക്ലാര

7. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

യേശുദാസ്

8. അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ?

മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 )

9. മലയാളത്തിലെ ആദ്യത്തെ ചിത്രം?

വിഗതകുമാരന്‍

10. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?

തച്ചോളി അമ്പു

Visitor-3537

Register / Login