Questions from പൊതുവിജ്ഞാനം

6401. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

6402. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

6403. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ?

മംഗലപ്പുഴ; മാർത്താണ്ഡപുഴ

6404. ഫ്രഞ്ച് വിപ്ലവകാലത്ത് പുരോഹിതൻമാരെയും പ്രഭുക്കൻമാരെയും വധിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം?

ഗില്ലറ്റിൻ

6405. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

6406. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി?

തേക്ക്

6407. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും

6408. നിവർത്തനപ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത് ?

കേരള കേസരി

6409. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ?

യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ)

6410. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

Visitor-3181

Register / Login