Questions from പൊതുവിജ്ഞാനം

10931. ക്ഷയം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

10932. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?

അബ്സിസിക് ആസിഡ്

10933. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

10934. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

അഷ്ടഭുജാകൃതി

10935. പശ്ചിമബംഗാളിന്‍റെ തലസ്ഥാനം?

കൊല്‍ക്കത്ത

10936. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?

പയ്യന്നൂർ

10937. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

10938. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

10939. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?

ലവണാംശം

10940. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

Visitor-3750

Register / Login