Questions from പൊതുവിജ്ഞാനം

10321. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

10322. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

10323. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?

കോക്കസ് ബസാർ ( ബംഗ്ലാദേശ്)

10324. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- ടെല്യൂറോ മീറ്റർ

10325. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

10326. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ?

ഗ്രാന്‍റ് കനാൽ ( രാജ്യം: ചൈന; നീളം: 1776 കി.മീ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബീജിങ്ങ്- ഹാങ്ഷൂ)

10327. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

10328. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?

അർജുൻ ദേവ്

10329. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?

ജസ്റ്റീസ് എഎസ് ആനന്ദ്

10330. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്?

ലാറ്റിൻ

Visitor-3330

Register / Login