Questions from കേരളം - ഭൂമിശാസ്ത്രം

151. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

പമ്പാനദി

152. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

153. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?

തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എർണാകുളം -1983 ൽ

154. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

155. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദീപ് ( നെയ്യാർഡാം )

156. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

157. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

158. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?

പാത്രക്കടവ് ജലവൈദ്യുത പദ്ധതി

159. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

തൃശൂർ

160. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

Visitor-3856

Register / Login