Questions from ആരോഗ്യം

151. മസ്തിഷ്‌ക്കത്തിലെ പ്രേരകനാഢികള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?

പാര്‍ക്കിന്‍സണ്‍ രോഗം

152. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?

ബാബാ ആംടേ

153. അതിറോസ്‌ക്ലീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയില്‍ രക്തകോശങ്ങള്‍ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?

ത്രോംബോസിസ

154. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഡിഫ്തീ രിയ

155. കുട്ടികളില്‍ കണ്ടുവരുന്ന മരാസ്മസ് രോഗത്തിനു പ്രധാന കാരണമെന്ത്?

മാംസ്യത്തിന്റെ അപര്യാപ്തത

156. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം

കുരുമുളക്

157. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?

ടൈപ്പ്2 പ്രമേഹം

158. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?

പേവിഷബാധ

159. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്‍ജ് മൂലമുള്ള രോഗാവസ്ഥ ഏത്?

അപസ്മാരം

160. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം

ജലദോഷം

Visitor-3081

Register / Login