Questions from ആരോഗ്യം

141. ഡനലോഹമായ കാഡ്മിയത്തിന്റെ മലിനീകരണഫലമായുള്ള രോഗമേത്?

ഇതായ് ഇതായ് രോഗം

142. നിശാന്ധത (മാലക്കണ്ണ് ), സിറോഫ്താല്‍മിയ എന്നീ രോഗങ്ങള്‍ക്ക് കാരണം ഏതു വൈറ്റമിന്റെ അഭാവമാണ്?

വൈറ്റമിന്‍ എ

143. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും, അടുത്തുള്ളവയെ കാണാന്‍ കഴിയുകയും ചെയ്യുന്ന രോഗാവസ്ഥ ഏത്?

ഹൃസ്വദൃഷ്ടി (മയോപിയ)

144. ശരീരത്തിലെ പേശികളുടെ പ്രവര്‍ ത്തനത്തെ ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം ഏതു ഹോര്‍മോണിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്?

പാരാതൊര്‍മോണ്‍

145. രോഗികള്‍ക്ക് അസാധാരണമായ ഓര്‍മ്മക്കുറവുണ്ടാക്കുന്ന രോഗമേത്?

അള്‍ഷിമേഴ്‌സ

146. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

147. മെലാനിന്റെ അഭാവത്തില്‍ തൊലിയിലുണ്ടാവുന്ന രോഗമേത്?

പാണ്ട്

148. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്?

വൃക്കകള്‍ക്ക

149. ലെന്‍സ് , കോര്‍ണിയ എന്നിവയുടെ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?

അസ്റ്റിഗ്മാറ്റിസം

150. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം

സ്മാൾ പോക്സ്

Visitor-3134

Register / Login