Questions from പൊതുവിജ്ഞാനം

7711. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്?

1991

7712. ഹീമറ്റൂറിയ എന്നാലെന്ത്?

മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

7713. ‘മുല്ലൂർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

7714. അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

7715. കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം?

തിരൂര്‍

7716. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

ഓസിലോസ്കോപ്പ്

7717. തിരുവിതാംകൂറിൽ ആടിമ കച്ചവടം 1812 ൽ നിർത്തലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

7718. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര്‍

7719. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം?

കുരിശ് യുദ്ധം

7720. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

Visitor-3721

Register / Login