Questions from പൊതുവിജ്ഞാനം

7011. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

7012. അലക്കു കാരം - രാസനാമം?

സോഡിയം കാർബണേറ്റ്

7013. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

7014. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

7015. ഇന്ത്യയിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.പി.വേണുഗോപാൽ ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് -ന്യൂഡൽഹി യിൽ- 1994 ഓഗസറ്റ് 3 ന്

7016. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

7017. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?

മീഥേൻ

7018. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

7019. ‘വിഷാദത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

സുഗതകുമാരി

7020. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?

37.5° C

Visitor-3494

Register / Login