Questions from പൊതുവിജ്ഞാനം

15011. ഭരണഘടനപ്രകാരം രാജ്യസഭ യുടെ പരമാവധി അംഗസംഖ്യ എത്ര?

250

15012. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

15013. ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?

ബോറിക് ആസിഡ്

15014. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

15015. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

മാരക്കേഷ് - മൊറോക്കോ -1994 ൽ

15016. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?

1908

15017. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

15018. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

15019. അഗ്രോണമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത്?

ചാലക്കുടി

15020. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

Visitor-3275

Register / Login