Questions from പൊതുവിജ്ഞാനം

14771. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

14772. “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ” ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

14773. സസ്തനികളെക്കുറിച്ചുള്ള പഠനം?

മാമോളജി

14774. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

14775. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

14776. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്‍റെ ആറ്റങ്ങൾ?

ഐസോടോപ്പ്

14777. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

14778. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?

ദക്ഷിണ സുഡാൻ

14779. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

14780. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത്?

പീറ്റർ ചക്രവർത്തി

Visitor-3624

Register / Login