Questions from പൊതുവിജ്ഞാനം

11491. ‘മജ്ലിസ്-അൽ-വതാനി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇറാഖ്

11492. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?

സൈലം

11493. പിഗ്മാലിയന്‍ പോയിന്‍റെന്നും പാഴ്സണ്‍സ് പോയിന്‍റെന്നും അറിയപ്പെട്ടിരുന്നത്?

ഇന്ദിരാപോയിന്‍റ്

11494. അലസ വാതകങ്ങൾ കണ്ടെത്തിയത്?

വില്യം റാംസേ

11495. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

11496. ഇന്തുപ്പിന്‍റെ രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

11497. ആയിരം ദ്വീപുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

11498. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

11499. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

11500. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

Visitor-3581

Register / Login