151. പെന്‍റാവാലെന്‍റ ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?
ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്
152. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?
തുര്‍ക്കി
153. മിനമാതാ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്?
നാഡികളെ
154. ഓക്‌സിജന്റെ അഭാവംമൂലം ശരീരകലകള്‍ക്കുണ്ടാകുന്ന രോഗം
അനോക്‌സിയ
155. 'ബോട്ടുലിസം' എന്നത് ഏതിനം രോഗത്തിന് ഉദാഹരണമാണ്?
ഭക്ഷ്യവിഷബാധ
156. വ്യവസായവതക്കരണത്തി ന്റെ ഭാഗമായുണ്ടായ മെര്‍ക്കുറി (രസം) മലിനീകരണത്തിന്റെ ഫലമായുള്ള രോഗമേത്?
മിനമാതാ രോഗം
157. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
158. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്
159. ശരീരവളര്‍ച്ചയുടെ കാലം കഴിഞ്ഞശേഷം ശരീരത്തില്‍ സൊമാറ്റോട്രോഫിന്‍ അധികമായി ഉത്പ്പാദിപ്പിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന രോഗാവസ്ഥ ഏത്?
അക്രോമെഗലി
160. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക