Questions from ആരോഗ്യം

141. അതിറോസ്‌ക്ലീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയില്‍ രക്തകോശങ്ങള്‍ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?

ത്രോംബോസിസ

142. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?

മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ

143. ഏത് ഡനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ലംബിസം'?

ലെഡ്

144. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?

വൈറ്റമിന്‍ ഡി

145. നെഫ്രിറ്റിസ് എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത് അവയവത്തിനാണ് ഉണ്ടാവുന്നത്?

വൃക്കകള്‍ക്ക

146. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം

വാതപ്പനി

147. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?

2014 മാര്‍ച്ച് 27

148. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം

ജപ്പാൻ

149. മസ്തിഷ്‌ക്കത്തിലെ പ്രേരകനാഢികള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?

പാര്‍ക്കിന്‍സണ്‍ രോഗം

150. കേന്ദ്രനാഢീവ്യവസ്ഥയിലെ ന്യൂറോണുകള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?

അള്‍ഷിമേഴ്‌സ് (സ്മൃതിനാശക രോഗം)

Visitor-3049

Register / Login