Questions from ആരോഗ്യം

111. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?

കാസർകോട്

112. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?

സോറിയാസിസ്

113. സെറിബ്രല്‍ കോര്‍ട്ടെക്‌സിലെ പ്രവര്‍ത്തനത്തനരാഹിത്യം ഉണ്ടാകുന്ന രോഗത്തിന്റെ പേര്?

അല്‍ഷിേമഴ്‌സ്

114. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?

എഡ്വാര്‍ഡ് ജെന്നര്‍

115. അതിറോസ്‌ക്ലീറോസിസ് സംഭവിച്ച രക്തക്കുഴലിന്റെ ഭിത്തിയില്‍ രക്തകോശങ്ങള്‍ ഒട്ടിപ്പിടിക്കുന്ന രോഗാവസ്ഥയേത്?

ത്രോംബോസിസ

116. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?

തുര്‍ക്കി

117. നേത്രഗോളത്തിന്റെ മര്‍ദ്ദം വര്‍ധിക്കുന്നതുമൂലം കണ്ണുകളില്‍ വേദന അനുഭവപ്പെടുന്ന രോഗമേത്?

ഗ്ലോക്കോമ

118. പെന്‍റാവാലെന്‍റ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?

ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്

119. ഫൈലേറിയ വിരകള്‍ ലിംഫിന്റെ ഒഴുക്കു തടസപ്പെടുത്തുമ്പോഴുണ്ടാവുന്ന രോഗമേത്?

മന്ത

120. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്

ക്യാൻസർ

Visitor-3277

Register / Login