1. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
2. എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു
ബാലാമണി അമ്മ
3. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
4. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
5. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
6. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
7. ഇന്റര്‍നാഷണല്‍ പ്രസ് ഫ്രീഡം പുരസ്കാരം നേടിയ ഇന്ത്യക്കാരി?
മാലിനി സുബ്രഹ്മണ്യം
8. സഞ്ചാരസാഹിത്യത്തിനുള്ള 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്?
ഹൈമവതഭൂവിൽ
9. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നൽകിത്തുടങ്ങിയത്?
1995 * 1996
10. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി