മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ ഒരു പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മെസെന്റെറി എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായ ചില അവയവവ്യവസ്ഥകളുടെ കൂട്ടമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
എന്നാല്‍, ഇത് തുടര്‍ച്ചയുള്ള ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.
പ്രതീക്ഷിക്കുന്ന ചോദ്യം :പ്രശസ്ത നടന്‍ ഓംപുരി (66)അന്തരിച്ചു . പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ 'ആക്ടര്‍ ഇന്‍ ലോ' എന്ന പാക് ചിത്രമാണ് ഓം പുരിയുടേതായി അവസാനം പുറത്തുവന്ന ചിത്രം.
ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഓം പുരി എന്ന നടനപ്രതിഭയെ തേടിയെത്തി. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.
'അണ്‍ലൈക്ക്‌ലി ഹീറോ: ദ സ്‌റ്റോറി ഓഫ് ഓംപുരി' എന്ന ഓംപുരിയുടെ ജീവചരിത്രം ഭാര്യയായിരുന്ന നന്ദിത രചിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ചോദ്യം :ജസ്റ്റിസ് ജഗ്ദിഷ് സിംഗ് ഖേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് ഖേഹര്‍ ചുമതലയേറ്റത്.
ഇന്ത്യയുടെ 44ാമത് ചീഫ് ജസ്റ്റിസാണ് ഖേഹര്‍
പ്രതീക്ഷിക്കുന്ന ചോദ്യം :ഇന്ത്യയുടെ ഏകദിന - ട്വൻറ്റി-ട്വൻറ്റി മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായി വിരാട് കൊഹ്‌ലിയെ തെരെഞ്ഞെടുത്തു. മഹേന്ദ്ര സിങ് ധോണി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്
പ്രതീക്ഷിക്കുന്ന ചോദ്യം :റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായി വിരാള്‍ വി ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ വിരാള്‍ വി ആചാര്യയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
എന്‍.എസ് വിശ്വാനന്ദന്‍, എസ്.എസ് മുംദ്ര, ആര്‍ ഗാന്ധി എ്ന്നിവരാണ് റിസര്‍വ് ബാങ്കിന്റെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍
പ്രതീക്ഷിക്കുന്ന ചോദ്യം :ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൂടിയ പാലം ബെയ്പാങ്ജിയാങ്, ചൈനയില്‍ തുറന്നു.
യുന്നാന്‍, ഗ്വിഷോ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഈ പാലം 1854 അടി ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
1341 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ചെലവ് 14.4 കോടി ഡോളറാണ്.
പ്രതീക്ഷിക്കുന്ന ചോദ്യം :ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് സത്യപ്രതിജ്ഞ ചെയ്തു
മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്നു അന്റോണിയോ ഗുട്ടറസ് . 10 വര്‍ഷമായി യു.എന്‍ അഭയാര്‍ഥി ഏജന്‍സിയെ നയിക്കുന്നത് ഇദ്ദേഹമാണ്.
സിറിയ, അഫ്ഗാന്‍, ഇറാഖ് സംഘര്‍ഷ സമയത്ത് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി വിഭാഗത്തെ നയിച്ചത് ഗുട്ടറസ് ആയിരുന്നു.
പ്രതീക്ഷിക്കുന്ന ചോദ്യം :യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യു.പി.എസ്.സി.) ചെയര്‍മാനായി പ്രൊഫ. ഡേവിഡ് ആര്‍. സയീംലൈഹിനെ നിയമിച്ചു.
യു.പി.എസ്.സി. അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രതീക്ഷിക്കുന്ന ചോദ്യം :പശ്ചിമ എയർ കമാൻഡ് മേധാവിയായി മലയാളിയായ എയർമാർഷൽ സി.ഹരികുമാർ ചുമതലയേറ്റു.
യു.പി.എസ്.സി. അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രതീക്ഷിക്കുന്ന ചോദ്യം :ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 2004-ല്‍ രാഹുല്‍ ദ്രാവിഡും 2010-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് അശ്വിന് മുമ്പ് ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ടെസ്‌റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും അശ്വിന്‍ സ്വന്തമാക്കി.
ഏകദിന പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനാണ്.
ബംഗ്ലാദേശിന്റെ മുസ്‌തഫിസുര്‍ റഹ്‌മാനാണ് എമര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍.
പാക്കിസ്‌താന്‍ ടെസ്‌റ്റ് ടീം നായകന്‍ മിസ്‌ബാ ഉള്‍ ഹഖിന് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നല്‍കും
. 2015 സെപ്‌റ്റംബര്‍ 14 മുതല്‍ 2016 സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍
പ്രതീക്ഷിക്കുന്ന ചോദ്യം :അന്‍പത്തിരണ്ടാമത് ജ്‌ഞാനപീഠം പുരസ്‌കാരം ബംഗാളി കവിയും സാഹിത്യ നിരൂപകനുമായ ശംഖ ഘോഷിന്. 70 ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം ജ്‌ഞാനപീഠം ലഭിച്ച ആറാമത് ബംഗാളി സാഹിത്യകാരനാണു ഘോഷ്
ആദിം ലത-ഗുല്‍മോമേയ്, മുര്‍ഖൊ ബാരോ, സാമാജിക് നോയ്, ബാേബാറര്‍ പ്രാര്‍ഥന തുടങ്ങിയവയാണു പ്രശസ്‌തമായ കൃതികള്‍. ദിന്‍ഗുലി രാത്‌ഗുലി, നിഹിത പതല്‍ഛായ എന്നീ രചനകള്‍ നവീന കവിതാലോകത്തെ ഒന്നടങ്കം ഉത്തേജിപ്പിച്ചവയാണ
2011 ല്‍ രാജ്യം പത്‌മഭൂഷന്‍ നല്‍കി ആദരിച്ചു. സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍, രബീന്ദ്ര പുരസ്‌കാര്‍, നര്‍സിങ്‌ദാസ് പുരസ്‌കാര്‍ എന്നിവയും നേടിയിട്ടുണ്ട്
പ്രതീക്ഷിക്കുന്ന ചോദ്യം :സംസ്ഥാനത്തെ ആദ്യത്തെ കറൻസിരഹിത കളക്ടറേറ്റ് ആയി പത്തനംതിട്ട കളക്ടറേറ്റിനെ തെരെഞ്ഞെടുത്തു .
പ്രതീക്ഷിക്കുന്ന ചോദ്യം :പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്യാമമാധവം എന്ന കാവ്യാഖ്യായികയ്ക്കാണ് അവാര്‍ഡ്. 2013ല്‍ ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം
പ്രതീക്ഷിക്കുന്ന ചോദ്യം :