ഒളിമ്പിക് മെഡൽ ജേതാക്കളായ പി.വി. സിന്ധ്യ സാക്ഷിമാലിക് ജിംനാസ്റ്റിക് ഫൈനലിസ്റ്റ്(നാലാം സ്ഥാനം) ദീപകർ മാക്കർ, സിന്ധവിന്റെ പരിശീലകൻ പുല്ലേലി ഗോപിചന്ദ് എന്നിവർക്ക് സച്ചിൻടെണ്ടുൽക്കർ ബി.എം.ഡബ്ളിയു കാർസമ്മാനമായി നൽകിും
ശ്രീഹരിക്കോട്ടയിൽ നിന്ന് എയർ ബ്രീത്തിംഗ് സ്ക്രാംജെറ്റ് എൻജിൻ റോക്കറ്റ് ഐ.എസ്. ആർ.ഒ വിജയകരമായി പരി ക്ഷിച്ചു. ഭാവിയിൽ കുറഞ്ഞ ചെലവിൽ ഉപഗ്രഹവിക്ഷേപണം നടത്താൻ ഈ റോക്കറ്റ് സഹായിക്കും.
17 വർഷത്തെ ക്രിക്കറ്റ്ജീവിതം മതിയാക്കി ശ്രീലങ്കൻ താരം തിലകരത്തെ ദിൽഷൻക്രീസിൽ നിന്ന് വിട പറഞ്ഞു.
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരങ്ങൾ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും വെങ്കലം നേടിയ സാക്ഷി മാലികിനും ജിംനാസ്റ്റിക് താരം ദീപ കർമാക്കറിനും ഷൂട്ടിംഗ് ചാമ്പ്യൻ ജിത്തുറായിക്കും നൽകി.
സാഹസിക ചാട്ടം തത്സമയം സം പ്രേഷണം ചെയ്യവേ പൈലറ്റ് അപകടത്തിൽ മരിച്ചു. ഇറ്റാലിയൻ സ്വദേശി ആർ മിൻ ഷിഡർക്കാണ് (25) ദാരുണ അന്ത്യം.
2012ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തി താരം യോഗേശ്വർദത്തിന്റെ വെങ്കലം മെഡൽ വെള്ളിയായി. വെള്ളി നേടിയ റഷ്യൻ താരം ബൈസിക്കുഡുഖോവ് ഉത്തേജക മരുന്നടിയിൽ പിടിക്കപ്പെട്ടതോടെയാണ് യോഗേശ്വറിന് വെള്ളിലഭിച്ചത്. എന്നാൽ 2013ൽ കാറപകടത്തിൽ മരിച്ച കുഡുഖോവിന്റെ ഓർമ്മയ്ക്കായിവെള്ളിമെഡൽ താരത്തിന്റെ വീട്ടുകാർ സൂക്ഷിക്കട്ടേയെന്നാണ് യോഗേശ്വർ പറഞ്ഞത്.
ഐ.സി.സി 20 ട്വന്റി ക്രിക്കറ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിറുത്തി .
ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി ഇംഗ്ളണ്ട് .പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ 444 റൺ നേടിയാണ് ഇംഗ്ളണ്ട് നേട്ടം സ്വന്തമാക്കിയത്. 2006ൽ ഹോളണ്ടിനെതിരെ ശ്രീലങ്ക നേടിയ 443 എന്ന റെക്കോഡാണ് ഇംഗ്ളണ്ട് തിരുത്തിയത്
അമേരിക്കാസ് മാസ്റ്റേഴ്സ് ഗെയിംസിൽ 100 വയസുള്ള ഇന്ത്യൻ മുത്തശി ചണ്ഡീഗഢ് സ്വദേശിനി മാൻകാർ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിലാണ് മൻകൗറിന്റെ സ്വർണ നേട്ടം.
ഇംപീച്ചമെന്റിലൂടെ ബ്രസീൽ പ്രസിഡന്റ് ദിൽമറ്റുസഫിനെ സെനറ്റ് പുറത്താക്കി. ഇതോടെ 13 വർഷത്തെ വർക്കേഴ്സ് പാർട്ടി ഭരണത്തിന് വിരാമമായി. വൈസ് പ്രസിഡന്റ് മൈക്കൽ ടെമറാണ് പുതിയ പ്രസിഡന്റ്.
ആഫ്രിക്കൻ ആനകളുടെ എണ്ണം ഏഴു വർഷത്തിനിടെ 1,44 ലക്ഷം കുറഞ്ഞതായി എലിഫന്റ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന റിപ്പോർട്ട്
2008-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ റോജർ സീൻ (64) അന്തരിച്ചു. തിളങ്ങുന്ന ഹരിത പ്രോട്ടിൻ കണ്ടത്തിയതിനാണ് റോജറിന് പുരസ്കാരം ലഭിച്ചത്.
ബ്രഹ്മപുത്രനദിയിലെ മാജൂലി ദ്വീപ് ഏറ്റവും വലിയ നദി ദ്വീപായി തിരഞ്ഞെടുക്കപ്പെട്ടു . ബ്രസീലിലെ മരോജാ ദ്വീപിനെ പിന്തള്ളിയാണ് 880 ച. കി. മീറ്ററ്റുള്ള മാജുലി റെക്കോഡിട്ടത്
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഇസ്ളാം കരിമോവ്(78) അന്തരിചു . 25 വർഷത്തിലേറെയായി ഉസ്ബക്കിസ്ഥാൻ പ്രസിഡന്റായിരുന്നു കരിമോവ.
അഞ്ച് വര്‍ഷത്തെ സഞ്ചാരത്തിനൊടുവില്‍ നാസ വിക്ഷേപിച്ച ജൂണോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.വ്യാഴത്തിന്റെ അകക്കാമ്പിന്റെ പിണ്ഡം മനസ്സിലാക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക, ഹൈഡ്രജന്‍-ഓക്‌സിജന്‍ അനുപാതം കണക്കാക്കുക തുടങ്ങിയവ ജൂണോയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ. വി. കെ. രാമചന്ദ്രനെ നിയമിച്ചു
സൗരോർജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യൻ പദ്ധതിയാണ് സോളാർ ഇംപൾസ്. ബെർട്രാൻഡ് പിക്കാർഡ് ആണ് ഈ പദ്ധതിയുടെ ടീം ലീഡർ. ആന്ദ്രെ ബോഷ്‌ബെർഗ് എന്ന പൈലറ്റാ ണ് തുടർച്ചയായി 26 മണിക്കൂറിലേറെ വിമാനം പറത്തിയത്
ഇന്ത്യന്‍ ടെന്നിസിലെ സൂപ്പര്‍ താരം സാനിയാ മിര്‍സയുടെ ആത്മകഥ, ‘എയ്‌സ് എഗെയ്ന്‍സ്റ്റ് ഓഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജൂലൈയില്‍ പ്രകാശനം ചെയ്തു .
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ടോണി ആബട്ടിനെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി വോട്ടെടുപ്പിലൂടെ പുറത്താക്കി. വോട്ടെടുപ്പില്‍ വിജയിച്ച മാല്‍ക്കം ടേണ്‍ബുള്‍ ഇരുപത്തൊൻമ്പതാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു..
മനുഷ്യാവകാശ പ്രവർത്തകൻ ബെസ്വാദ വിൽസണും ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം കൃഷ്ണയും 2016-ലെ റമോൺ മാഗ്സാസെ അവാർഡിന് അർഹരായി .
ഫ്രാൻസിനെ പരാജയപ്പെടുത്തി പോർച്ചുഗലിന് യൂറോകപ്പ് കിരീടം. പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പകര ക്കാരനായി ഇറങ്ങിയ എഡറാണ് വിജയഗോൾ സമ്മാനിച്ചത്. പോർച്ചുഗൽ ആദ്യമായാണ് യൂറോകപ്പിൽ വിജയിക്കുന്നത്.
അരുണാചൽപ്രദേശിൽ പേമ ഖണ്ഡു (37) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയാണ് പേമ ഖണ്ഡു
പുതിയ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു. ബ്രിട്ടണിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും തെരേസ മേ. മാർഗരറ്റ് താച്ചറിനു ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രി പദത്തിലെത്തുന്ന വനിതയാണ്.
പുരുഷ വിഭാഗം വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മറെ സ്വന്തമാക്കി. കാനഡയുടെ മിലോസ് റോണിച്ചിനെ തോല്‍പ്പിച്ചാണ് മറെ തന്റെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്.
അമേരിക്കയുടെ സെറീന വില്യംസ് വിംബിള്‍ഡണ്‍ കിരീടം നേടി . ഫൈനലില്‍ ആഞ്ജലിക്ക കെര്‍ബറെ (ജര്‍മനി ) സെറീന തോല്‍പ്പിച്ചത്.
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായിരുന്ന മഹാശ്വേതാ ദേവി 2016 ജൂലൈ 28 ന് അന്തരിച്ചു .പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും , ജ്ഞാനപീഠവും ,കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.