Back to Home
Showing 171-180 of 353 results

1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:

(A) അംഗവൈകല്യം
(B) അങ്കവൈകല്യം
(C) അംങ്കവൈകല്യം
(D) അംഗവൈഗല്യം
Show Answer Hide Answer

2. 'അരവൈദ്യൻ ആളെക്കൊല്ലി"-എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്

(A) ആധിതന്നെ വ്യാധി
(B) അല്പജ്ഞാനം ആപത്ത്
(C) അത്താഴം അരവയർ
(D) ഐക്യമത്യം മഹാബലം
Show Answer Hide Answer

3. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം

(A) വീണ
(B) മണ്ണ്
(C) കാരക്ക
(D) കാക്ക
Show Answer Hide Answer

4. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

(A) വി.വി.അയ്യപ്പൻ
(B) വി.അയ്യപ്പൻ
(C) ഗോവിന്ദപ്പിഷാരടി
(D) ജോർജ് വർഗീസ്
Show Answer Hide Answer

5. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?

(A) എം. മുകുന്ദൻ
(B) സക്കറിയ
(C) ബൈന്യാമിൻ
(D) എസ്.കെ. പൊറ്റക്കാട്
Show Answer Hide Answer

6. ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്

(A) ബാലാമണിയമ്മ
(B) സുഗത കുമാരി
(C) കമലാ സുരയ്യ
(D) ലളിതാംബിക അന്തർജ്ജനം
Show Answer Hide Answer

7. “Living death” എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം

(A) മരിച്ചു ജീവിക്കുക
(B) ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും
(C) ജീവിച്ചു മരിക്കുക
(D) ജീവിതവും മരണവും
Show Answer Hide Answer

8. ‘Token strike’ എന്താണ് ?

(A) സൂചനാപണിമുടക്ക്
(B) പണിമുടക്കിക്കാത്തിരിപ്പ്
(C) രാപ്പകൽ സമരം
(D) ഊഴമനുസരിച്ചുള്ള സമരം
Show Answer Hide Answer

9. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി :

(A) സംയോജിക
(B) ആധാരിക
(C) പ്രയോജിക
(D) പ്രതിഗ്രാഹിക
Show Answer Hide Answer

10. ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ

(A) ആനഭ്രാന്ത്
(B) ആനബ്രാന്ത്
(C) ആനബ്ഭ്രാന്ത്
(D) ആനഭ്ബ്രാന്ത്
Show Answer Hide Answer

Start Your Journey!