Back to Home
Showing 41-50 of 353 results

1. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:

(A) അനുജ്ഞായക പ്രകാരം
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Show Answer Hide Answer

2. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര് എപ്പോഴും സജ്ജനങ്ങളുടെ കുറവുകള് കണ്ടെത്താന് ശ്രമിക്കുന്നു. ഇത് :

(A) കേവലവാക്യം
(B) മഹാവാക്യം
(C) നിര്ദ്ദേശകവാക്യം
(D) സങ്കീര്ണ്ണവാക്യം
Show Answer Hide Answer

3. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക - When we reach there, they will be sleeping

(A) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങും.
(B) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങിയേക്കുമോ?
(C) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുമോ?
(D) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുകയായിരിക്കും
Show Answer Hide Answer

4. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്ഥമെന്ത് ?

(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികള് കാട്ടുക
(D) അനുസരണയില്ലായ്മ കാട്ടുക
Show Answer Hide Answer

5. അകര്മക ക്രിയ ഏത് ?

(A) ഓടിച്ചു
(B) ഉറങ്ങി
(C) തിന്നു
(D) അടിച്ചു
Show Answer Hide Answer

6. 'ഊഷരം' എന്ന പദത്തിന്റെ വിപരീതപദമേത് ?

(A) ഉറവ
(B) ആര്ദ്രം
(C) ഉര്വരം
(D) ഇതൊന്നുമല്ല
Show Answer Hide Answer

7. ഭേദകം എന്ന പദത്തിന്റെ അര്ത്ഥമെന്ത്?

(A) ഭിന്നിപ്പിക്കല്
(B) വേര്തിരിച്ച് കാണിക്കല്
(C) താരതമ്യം
(D) വിശേഷണം
Show Answer Hide Answer

8. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?

(A) ഉദ്ദേശികയുടെ
(B) ആധാരികയുടെ
(C) പ്രതിഗ്രാഹികയുടെ
(D) നിര്ദേശികയുടെ
Show Answer Hide Answer

9. താഴെ പറയുന്നവയില് 'വിധായകപ്രകാരത്തിന്' ഉദാഹരണം?

(A) പറയുന്നു
(B) പറയട്ടെ
(C) പറയണം
(D) പറയാം
Show Answer Hide Answer

10. താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?

(A) എരിക്കുക
(B) പായിക്കുക
(C) ഓടിക്കുക
(D) ഭരിക്കുക
Show Answer Hide Answer

Start Your Journey!