Kerala PSC Test - Blog

ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് പരീക്ഷക്ക് വേണ്ടിയുള്ള ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു . ലാബ് അസിസ്റ്റന്റ് തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നും 1750 പേർക്ക് നിയമനം പ്രതീക്ഷിക്കാം. 14 ജില്ലകളിലുമായി നിലവിൽ വരുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് ഇത്രയും പേർക്ക് നിയമനം ലഭിക്കുക. വിജ്ഞാപനസമയത്ത് ലാബ് അസിസ്റ്റന്റ്മാരുടെ 27 ഒഴിവുകളാണ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്– 12. ഏറ്റവും കുറവ് ഒഴിവുകൾ വന്നത് പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ നിന്ന്. രണ്ടു വീതം ഒഴിവുകളാണ് ഈ ജില്ലകളിൽ നിന്നും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊല്ലം ജില്ലയിൽ ആറും തൃശൂരിൽ മൂന്നും ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ജില്ലകളിൽ നിന്നും ലാബ് അസിസ്റ്റന്റ് തസ്തികയുടെ ഒഴിവുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വെബ്സൈറ്റ് വഴി നടത്തുന്ന ഓൺലൈൻ കോഴ്സിൽ കേരള പി എസ് സി മുൻ കാലങ്ങളിൽ നടത്തിയ 500 ൽ അധികം വിവിധ പരീക്ഷകളുടെ ക്വസ്റ്യൻ പേപ്പറുകളിൽ നിന്നുള്ള പൊതുവിജ്ഞാന ചോദ്യോത്തരങ്ങളും ,ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന മറ്റു നിരവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു . കൂടാതെ പി എസ് സി മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളുടെ സോൾവ്ഡ് ക്വസ്റ്യൻ പേപ്പറുകളും, ധാരാളം മോഡൽ പരീക്ഷകളും , മോക്ക് അപ്പ് ടെസ്റ്റുകളും ഞങ്ങളുടെ പ്രീമിയം യൂസേഴ്സിന് വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നു course fee Rs.300 only

Leave a Comment

കമന്റ് ചെയ്യാൻ ദയവായി Login ചെയ്യുക!

Visitor-3650

Register / Login