കുറിപ്പുകൾ (Short Notes)

ല സാ ഗു (LCM)

സംഖ്യകളുടെ പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യയാണ് ല സാ ഗു- ലഘുതമ സാധാരണ ഗണിതം- (LCM - Least Common Multiple)
ഉദാഹരണം :
3 ന്റെ ഗുണിതങ്ങൾ 3,6,9,12,15,18,21,24,27,30,33,36,39
4 ന്റെ ഗുണിതങ്ങൾ 4,8,12,16,20,24,28,32,36,40...
6 ന്റെ ഗുണിതങ്ങൾ 6,12,18,24,30,36,42.....
പൊതുഗുണിതങ്ങൾ 12,24,36,
ഇവയിൽ ഏറ്റവും ചെറുത് 12 ആ യതിനാൽ 3, 4, 6 എന്നിവയുടെ ല സാ ഗു = 12

അഭാജ്യസംഖ്യകളുടെ ല സാ ഗു അവയുടെ ഗുണനഫലമായിരിക്കും
ഉദാ: 3, 5, 7 ഇവയുടെ ല സാ ഗു = 3x5x7 = 105

സംഖ്യകളുടെ ല സാ ഗു കണ്ടുപിടി ക്കുന്നതിന് അവയെ അഭാജ്യഘടകങ്ങളാക്കിയ ശേഷം എല്ലാ അഭാജ്യഘടകങ്ങളുടെയും ഗുണനഫലം കണ്ടാൽ മതി

ഉദാ: 48, 64, 80 ഇവയുടെ ല സാ ഗു
വിശദീകരണം:
3, 4, 5 ഈ സംഖ്യകൾക്കു പൊതു ഘടകങ്ങൾ ഇല്ലാത്തതിനാൽ വീണ്ടും ഹരിക്കേണ്ടതില്ല .
ല സാ ഗു 2x2x2x2x3x4x5= 960

ഉസാഘ (HCF)

സംഖ്യകളൂടെ പൊതുഘടകങ്ങളിൽ ഏറ്റവും വലുതാണ് ഉസാഘ ഉത്തമ സാധാരണ ഘടകം - (HCF -Highest Common Factor)
ഉദാഹരണം :
20 ന്റെ ഘടകങ്ങൾ- 1, 2, 4, 5, 10, 20.
30 ന്റെ ഘടകങ്ങൾ-1,2,3,5, 6, 10. 15, 30
40 ന്റെ ഘടകങ്ങൾ- 1, 2, 4, 5, 8, 10, 20, 40
പൊതു ഘടകങ്ങൾ- 1,2,5,10
ഇവയിൽ ഏറ്റവും വലുത് 10 ആയതിനാൽ, 20, 30, 40 ഇവയുടെ ഉസാഘ — 10

തന്നിരിക്കുന്ന സംഖ്യകളിൽ ഏറ്റവും ചെറിയ സംഖ്യകൊണ്ട് മറ്റെല്ലാ സംഖ്യകളും പൂർണമായി ഹരിക്കാൻ കഴിയുമെങ്കിൽ ചെറിയ സംഖ്യയാണ് ഉസാഘ
ഉദാഹരണം : 4, 8 , 36 ഇവയിൽ 4 കൊണ്ട് 8 നെയും 36 നെയും പൂർണമായി ഹരിക്കാം . അതുകൊണ്ട് ഉസാഘ 4

168, 273 , 441 എന്നീ സംഖ്യകളുടെ ഉസാഘ എത്ര ?
വിശദീകരണം:
8,13 , 21 ഇവയെ മൂന്നിനേയും പൂർണമായി ഹരിക്കാൻ കഴിയുന്ന അഭാജ്യ സംഖ്യയില്ലാത്തതിനാൽ ഹരണം തുടരുന്നില്ല
ഉസാഘ = 3 x 7 =21

Visitor-3153

Register / Login